അവസാനമായി അഴീക്കോടന്‍ മന്ദിരത്തില്‍; അഭിവാദ്യം അര്‍പ്പിച്ച് വന്‍ജനാവലി


കോടിയേരിയുടെ മൃതദേഹം സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ഫോട്ടോ- മാതൃഭൂമി

കണ്ണൂര്‍: കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനല്‍കാനൊരുങ്ങി കേരളം. മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ചു. അവിടെവച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിജെപി നേതാവ് സി.കെ പദ്മനാഭന്‍, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു. വന്‍ ജനാവലിയാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രിയ സഖാവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

11 മണി മുതലാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍, മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെല്ലാവരും തന്നെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിക്കും.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികില്‍ ഭാര്യ വിനോദിനി| ഫോട്ടോ: സി. സുനില്‍കുമാര്‍\ മാതൃഭൂമി

ഇന്നലെയും ഇന്നുമായി ആയിരക്കണക്കിനാളുകളാണ് പ്രിയസഖാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചേര്‍ന്നത്.
കോടിയേരിയോടുള്ള ആദരസൂചകമായി തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. എന്നാല്‍ ഹര്‍ത്താല്‍ വാഹനങ്ങളെയും ഹോട്ടലുകളെയും ബാധിക്കില്ല.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പയ്യാമ്പലത്താണ് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുക. മുതിര്‍ന്ന സി.പി.എം. നേതാക്കളായ ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരത്തോടു ചേര്‍ന്നാണ് ചിതയൊരുക്കുക.

Content Highlights: kodiyeri balakrishnan death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented