വേദനിക്കുന്നവര്‍ക്ക് ഒപ്പം; ഇനിയുള്ള രാഷ്ട്രീയം അതാണ്


രോഗംമൂലം കോടിയേരി അനുഭവിച്ച വേദന പാര്‍ട്ടിക്കാര്‍പോലും അറിഞ്ഞില്ല

കോടിയേരി ബാലകൃഷ്ണൻ | ഫോട്ടോ മാതൃഭൂമി

തിരുവനന്തപുരം: ശരീരത്തിലേക്ക് ഒളിച്ചെത്തിയ അര്‍ബുദം തന്റെ ജീവിതം കാര്‍ന്നുതിന്നുന്നുണ്ടെന്ന് ബോധ്യമുള്ള ഘട്ടത്തിലെല്ലാം ചിരിക്കാന്‍ ശ്രമിച്ച നേതാവാണ് കോടിയേരി. അതിനാല്‍, ആ വേദന പാര്‍ട്ടിക്കാര്‍പോലും അറിഞ്ഞില്ല. ഓഗസ്റ്റിലാണ് അതിന്റെ പ്രഹരശേഷി ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ഓഗസ്റ്റ് 12-ന് എ.കെ.ജി. സെന്ററില്‍ അദ്ദേഹം പത്രസമ്മേളനം നടത്തിയപ്പോഴായിരുന്നു അത്. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ ഒടുവിലത്തെ പത്രസമ്മേളനമായിരുന്നു അത്.

വാക്കുകള്‍ പുറത്തെടുക്കാന്‍ ഏറെ ശ്രമമെടുക്കുന്നതായി തോന്നി. നടക്കുമ്പോള്‍ കാലുകളിടറി. പക്ഷേ, പറഞ്ഞ വാക്കുകള്‍ക്കും അതിലെ നിലപാടുകള്‍ക്കും ഒരുമങ്ങലും ഉണ്ടായിരുന്നില്ല.



അന്നത്തെ പത്രസമ്മേളനത്തിനുശേഷം സാമൂഹികമാധ്യമങ്ങളിലുണ്ടായ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയത്. ഓഗസ്റ്റ് 18-നാണ് അദ്ദേഹം പങ്കെടുത്ത ഒടുവിലത്തെ പൊതുപരിപാടിയും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അടുത്തായി സി.പി.എം. തുടങ്ങിയ ഇ.കെ. നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനച്ചടങ്ങായിരുന്നു അത്.

ശരീരം എതിര്‍ത്തുകൊണ്ടേയിരുന്നിട്ടും കോടിയേരി ആ ചടങ്ങില്‍നേരിട്ട് പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു ഈ ചടങ്ങ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കോടിയേരി നിര്‍വഹിച്ചു. ശബ്ദം വല്ലാത നേര്‍ത്തുപോയ അവസ്ഥയിലായിരുന്നു അദ്ദേഹമപ്പോള്‍. ആ ചടങ്ങില്‍ കോടിയേരി പറഞ്ഞു. ''പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണം. കിട്ടുന്ന വരുമാനത്തില്‍ ഒരുഭാഗം അവര്‍ക്കായി നീക്കിവെക്കണം. വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനമാണ്''.


Content Highlights: Kodiyeri Balakrishnan CPM obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented