തിരുവനന്തപുരം: ഒരുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഒരുകൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലില്‍ പോയി കാണാന്‍ സാധിച്ചിരുന്നില്ല. ഒരു കൊല്ലത്തിന് ശേഷം കാണാന്‍ സാധിച്ചതില്‍ ആശ്വാസമുണ്ട്. 

കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ.

എന്‍ഫോഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Kodiyeri Balakrishnan, Bineesh Kodiyeri, CPIM