കോടിയേരി- പ്രക്ഷുബ്ധകാലത്തെ കപ്പിത്താന്‍ 


തലശ്ശേരി ടൗൺഹാളിലേക്ക് വിലാപയാത്രയെത്തിയപ്പോൾ മുദ്രാവാക്യം വിളിയോടെ കാത്തുനിന്ന പ്രവർത്തകർ| ഫോട്ടോ: സി.സുനിൽ കുമാർ

പ്രക്ഷുബ്ധമായ രാഷ്ട്രീയതിരമാലകളില്‍ വളരെ ശ്രദ്ധയോടെ കപ്പലോടിച്ച കപ്പിത്താനാണ് കോടിയേരി ബാലകൃഷ്ണന്‍. പ്രത്യേകിച്ചും കണ്ണൂരില്‍.
1990 മുതല്‍ 1995 വരെ സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കോടിയേരി. ആ കാലഘട്ടം കണ്ണൂരില്‍ രാഷ്ട്രീയം തികച്ചും സംഘര്‍ഷഭരിതമായിരുന്നു.

ആര്‍.എസ്.എസ്, സി.പി.എം. സംഘട്ടനത്തിനുപുറമെ സി.പി.എം. -കോണ്‍ഗ്രസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും വ്യാപകമായി നടന്ന കാലമാണ്. അതേസമയം വാക്കുകള്‍കൊണ്ട് പോര്‍ വിളിക്കുന്ന നേതാവായിരുന്നില്ല കോടിയേരി. പല നേതാക്കളുടെയും മുനയും മൂര്‍ച്ചയുമുള്ള വാക്കുകളായിരുന്നു അണികള്‍ക്കുള്ള ആയുധങ്ങള്‍. പക്ഷേ കൊലകളുടെ കണക്കും വെല്ലുവിളികളും ചേര്‍ന്നുള്ള ആവേശപ്രസംഗങ്ങള്‍പോലെ പ്രകോപനപരമായിരുന്നില്ല കോടിയേരിയുടെ ശൈലി. അദ്ദേഹം സൗമ്യനായി സംസാരിച്ചു. അക്രമം അവസാനിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു എപ്പോഴും. അല്ലാതെ തിരിച്ചടിക്കുള്ള ആഹ്വാനമായിരുന്നില്ല ആ ശൈലി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗമായിട്ടും അദ്ദേഹം കണ്ണൂരില്‍ ഇതേ ശൈലി തന്നെ തുടര്‍ന്നു.

അക്രമം ഇല്ലാതാക്കാന്‍ പ്രാദേശികതലത്തില്‍ സമാധാനയോഗം വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞതും അദ്ദേഹമാണ്. പിരിമുറുക്കങ്ങളെ ലഘൂകരിക്കാനും അണികളെ അനുനയിപ്പിക്കാനും ചിരിച്ച് സംസാരിച്ചുകൊണ്ട് എതിരാളികളെ തണുപ്പിക്കാനും കോടിയേരിക്ക് പ്രത്യേക കഴിവുണ്ട്. സംഘര്‍ഷമേഖലകളിലെ പ്രസംഗങ്ങളില്‍ ഇടക്കിടയ്ക്ക് നര്‍മം ചാലിക്കും. തലശ്ശേരിക്കാരനായ കോടിയേരിക്ക് തലശ്ശേരിയുടെ രാഷ്ട്രീയ സംഘര്‍ഷചരിത്രം വ്യക്തമായി അറിയാം. അത് പരിഹരിക്കാനുള്ള വഴിയും അറിയാമായിരുന്നു. അദ്ദേഹം പലപ്പോഴും അതിനാണ് ശ്രമിച്ചത്.

കോടിയേരിയുടെ ഈ ശൈലി പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത കത്തിനിന്ന കാലത്തും ശ്രദ്ധിക്കപ്പെട്ടു. ഒരു പക്ഷമുണ്ടായിരുന്നുവെങ്കിലും അത് പലപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. അദ്ദേഹത്തിന്റെ ശൈലിയും പ്രസംഗവും സമീപനവും എല്ലാം ഒരു നിഷ്പക്ഷമതിയുടെതായിരുന്നു. അതുകൊണ്ടാണ് കോടിയേരി പാര്‍ട്ടിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയതും.

'പിണറായി പോലെ കോടിയേരി'

കോടിയേരി എന്നത് ഒരു ചെറിയ പ്രദേശമാണ്. തലശ്ശേരിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം. മുന്‍പ് ഗ്രാമമായിരുന്നു. കണ്ണൂരിന് പുറത്തൊന്നും അധികം കേള്‍ക്കാത്ത പേരായിരുന്നു ഇത്. ഇന്ന് കോടിയേരി എന്നത് രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പേരാണ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന സഖാവിലൂടെ. സ്ഥലപ്പേര് എന്നത് മാറി. കോടിയേരി എന്നുപറഞ്ഞാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിയായി. പിണറായി എന്നാല്‍ പിണറായി വിജയന്‍ എന്നതുപോലെ. തലശ്ശേരിയോടുചേര്‍ന്നുള്ള രണ്ട് പ്രദേശങ്ങള്‍ രണ്ട് വ്യക്തികളിലൂടെ ലോകപ്രശസ്തമായി.

പാര്‍ട്ടിയില്‍ ബാലകൃഷ്ണന്‍ ഉയരങ്ങളിലേക്ക് പോയപ്പോഴാണ് കോടിയേരി എന്ന വാക്ക് കേരളത്തിനു പുറത്തും കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കേരളത്തിലാണെങ്കില്‍ പാര്‍ട്ടിക്കാരും അല്ലാത്തവരും അദ്ദേഹത്തിന്റ പേര് കോടിയേരി എന്നാക്കി ചുരുക്കി. ബാലകൃഷ്ണന്‍ എന്ന് കൂട്ടിവിളിക്കേണ്ട കാര്യമില്ലാതായി. പുതുതലമുറ പോലും കോടിയേരി എന്നേ പറയാറുള്ളൂ. അതുതന്നെ പേരായി. വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ നേതാവായി കണ്ണൂരില്‍ അറിയപ്പെട്ടു തുടങ്ങിയ കാലത്താണ് ബാലകൃഷ്ണന്‍ കോടിയേരി ബാലകൃഷ്ണനായി മാറിയത്. കാഞ്ഞങ്ങാട് വിദ്യാര്‍ഥിസമ്മേളനത്തില്‍ ആദ്യമായി വന്ന വിളിപ്പേര് നന്നായി ചേര്‍ന്നു. കോടിയേരിയിലെ ബാലകൃഷ്ണന്‍ അതോടെ കോടിയേരി ബാലകൃഷ്ണനായി മാറി.

Content Highlights: kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented