കെ.എം മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി


അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണ്.

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് എമ്മുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ അതിനര്‍ഥം ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണ്. എ.കെ.ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കെ.എം മാണി യു.ഡി.എഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണ്. ഈ സാഹചര്യം മുതലെടുക്കാന്‍ എന്‍.ഡി.എയെ അനുവദിക്കില്ല. ആര്‍.എസ്.എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്. ബി.ജെ.പിയോട് യോജിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയല്ല.

കേരള കോണ്‍ഗ്രസും സി.പി.എമ്മും യോജിക്കകുയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. സപ്തംബര്‍ 2 ലെ പൊതുപണിമുടക്കില്‍ കെ.എം മാണിക്കും പങ്കുചേരാം. യുഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും മാണിയുമായി സഹകരിച്ചിട്ടുണ്ട്. മാണിയെടുത്ത നിലപാട് അനുസരിച്ച് യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. വൈകാതെ പല കക്ഷികളും യു.ഡി.എഫ് വിടും. ആര്‍.എസ്.പിയും ജെ.ഡി.യുവും തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന ഓഫര്‍ ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

യു.ഡി.എഫ് ഭരണകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented