പത്തനംതിട്ട: ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടത്തിയാല്‍ സി.പി.എം തടയുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ആര്‍.എസ്.എസിന്റേതല്ല.

ആയുധ പരിശീലനം നടത്തിയാല്‍ റെഡ് വളണ്ടിയര്‍ പരിശീലനത്തിനും സി.പി.എം നേതൃത്വം നല്‍കുമെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ആര്‍.എസ്.എസിനെ തടയാന്‍ വിശ്വാസികള്‍ക്കും കഴിയണം. ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരിശീലനം വിശ്വാസികള്‍ക്ക് തടയാന്‍ കഴിയാത്ത പക്ഷം അവിടെ റെഡ് വളണ്ടിയര്‍മാര്‍ ഇടപെടും.

ആര്‍.എസ്.എസ് ക്ഷേത്രങ്ങളിലെത്തിയാല്‍ പള്ളികളില്‍ ഐ.എസ്സും എത്തും. ദേവസ്വം മന്ത്രിക്കെതിരായ ബി.ജെ.പി യുടെ ഉറഞ്ഞുതുള്ളല്‍ ആര്‍.എസ്.എസിനെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.