കൊടിക്കുന്നിൽ സുരേഷ് | Photo:facebook.com|kodikunnilMP
കൊല്ലം: കോണ്‍ഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് കോവിഡ് സ്ഥീരീകരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് കൊടിക്കുന്നില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
കോവിഡ് പരിശോധന നടത്തി. പരിശോധന ഫലം പോസിറ്റീവ് ആണ്. ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കൊട്ടാരക്കരയിലുള്ള എന്റെ ഓഫീസില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാരുടെ അഭിപ്രായം മാനിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറുകയാണ്.
സഹോദരിയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന മരണാനന്തര ചടങ്ങുകളില്‍ ഒഴിച്ച്കൂടാത്ത ചിലരൊഴികെ ആരും പങ്കെടുത്തിട്ടില്ല. എങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പോവണം. ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണം. എല്ലാരും ശ്രദ്ധിക്കണം. സ്വയം സൂക്ഷിക്കണം.കേരളത്തില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്.
എത്രയും പെട്ടെന്ന് നെഗറ്റീവ് ആയി തിരികെയെത്താമെന്ന് പ്രതീക്ഷിക്കുന്നു. ഏതാവശ്യങ്ങള്‍ക്കും എന്റെ ഓഫീസുമായോ അത്യാവശ്യമെങ്കില്‍ എന്നെ തന്നെയും ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. Stay Safe.
Content Highlights: kodikunnil suresh MP Tested covid-19 positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..