തരൂര്‍ 1000 വോട്ട് നേടിയതില്‍ കാര്യമില്ല; പഴയചരിത്രം ഇപ്പോള്‍ പറയുന്നത് അപ്രസക്തം -കൊടിക്കുന്നില്‍


ആയിരമാണോ അതോ എട്ടായിരം ആണോ വലുതെന്ന് ചിന്തിക്കണമെന്നും കൊടിക്കുന്നില്‍

കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ(ഫൊട്ടൊ: മാതൃഭൂമി ആർക്കൈവ്‌സ്)

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആയിരം വോട്ട് നേടിയതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. ആയിരമാണോ അതോ എട്ടായിരം ആണോ വലുതെന്ന് ചിന്തിക്കണം. മൂന്നക്കം പോലും കടക്കാതിരുന്ന ജിതേന്ദ്ര പ്രസാദിന്റെ ചരിത്രം ഇപ്പോള്‍ പറയുന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊടിക്കുന്നിലിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയ്‌ക്കൊത്തുള്ള ഭൂരിപക്ഷം ഖാര്‍ഗെയെക്ക് ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാനം വരെ ഖാര്‍ഗെയെക്ക് അനുകൂലമായ ട്രെന്റായിരുന്നു. തരൂര്‍ നടത്തിയ ക്യാമ്പെയിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ആയിരത്തിലേറെ വോട്ടുകള്‍ കിട്ടിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.



നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് 24 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് ഖാര്‍ഗെ. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ 7897 വോട്ടുകള്‍ നേടിയാണ് ഖാര്‍ഗെ വിജയിച്ചത്. 1072 വോട്ടുകള്‍ മാത്രമാണ് ശശി തരൂരിന് ലഭിച്ചത്. 416 വോട്ടുകള്‍ അസാധുവായി.

Content Highlights: kodikkunnil suresh against shashi tharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented