കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ്സ്നയും ഷെജിനും ഹൈക്കോടതിയിൽ ഹാജരായപ്പോൾ. ഫോട്ടോ - വി.കെ. അജി|മാതൃഭൂമി
കൊച്ചി: ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി കോടഞ്ചേരിയിലെ മിശ്രവിവാഹ ദമ്പതികളായ ഷെജിനും ജോയ്സ്നയും. നാട്ടിലേക്ക് തിരിച്ചുപോകും. സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം- ഷെജിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ മാതാപിതാക്കള്‍ വന്നിരുന്നു. വിവാഹത്തിന്റെ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം മാതാപിതാക്കളോട് പോയി സംസാരിക്കുമെന്നാണ് ജോയ്സ്ന പ്രതികരിച്ചത്.
ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്സ്നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.
അതേസമയം തനിക്ക് ഇനി മകളെ കാണേണ്ടെന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞത്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുതെന്നും ജോസഫ് പ്രതികരിച്ചു.
Content Highlights: Kodenchery Interfaith marriage: Shejin and Joysna reacts over
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..