പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സിപിഎം പ്രവര്‍ത്തകനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റെജിലിനെയാണ് ചോദ്യംചെയ്യുന്നത്. കെ. സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്യുന്നുണ്ട്. തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍.
കുഴല്‍പ്പണം തട്ടിയെടുത്ത ശേഷം ദീപക്കില്‍നിന്ന് മൂന്നു ലക്ഷം രൂപ റെജില്‍ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ റെജില്‍ എസ്.എന്‍. പുരത്ത് രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്നാണ് വിവരം. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപുവിനെയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യംചെയ്യുന്നുണ്ട്.
Content Highlights: Kodakara money laundering case: CPM activist questioned
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..