Screengrab: Mathrubhumi News
തൃശ്ശൂര്‍: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ധർമരാജനോട് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധര്മരാജന് അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.
പഴം, പച്ചക്കറി മൊത്ത വിതരണക്കാരനാണ് താനെന്നും സപ്ലൈകോയുടെ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ജോലിയുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ധര്മരാജന് അവകാശപ്പെട്ടിരുന്നു. പണം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഈ അവകാശവാദം.
എന്നാല്‍ ബിജെപിയുടെ പണം തന്നെയാണ് ഇതെന്നും ധര്മരാജന് കമ്മീഷന് വ്യവസ്ഥയില്‍ നടത്തിയ ഇടപാടാണെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ധര്‍മരാജന്റെ അവകാശവാദം സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജനോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Content Highlights: Kodakara blackmoney case Dharmarajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..