തൃക്കാക്കര നഗരസഭ | Photo - Mathrubhumi archives
കാക്കനാട്: രണ്ട് ദിവസമായി സെക്രട്ടറിയെ കാണാനില്ലെന്നും അവധിയപേക്ഷ നൽകിയിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിനെതിരേ നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടറേറ്റിൽ ചെയർപേഴ്സൺ പരാതി നൽകി. ഗുരുതര ആരോപണങ്ങളാണ് സെക്രട്ടറിക്കെതിരായ പരാതിയിലുള്ളത്. സെക്രട്ടറിയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.
നീണ്ട അവധിക്ക് ശേഷം ദിവസങ്ങൾക്ക് മുൻപാണ് സെക്രട്ടറി ജോലിയിൽ പ്രവേശിച്ചത്. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്നു മാസം മാത്രമുള്ളപ്പോൾ മുന്നറിയിപ്പില്ലാതെ വീണ്ടും അവധിയിൽ പോകുന്നത് വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് യു.ഡി.എഫ്. ഭരണസമിതിയും ചൂണ്ടിക്കാട്ടുന്നു.
സെക്രട്ടറി ദീർഘനാൾ അവധിയെടുക്കുമ്പോൾ മുനിസിപ്പൽ അസി. എക്സിക്യുട്ടീവ് എൻജിനീയർക്കാണ് ചുമതല നൽകുന്നത്. താത്കാലിക ചുമതലയായതിനാൽ ബില്ല് പാസാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും പറയുന്നു. നേരത്തേ സെക്രട്ടറി പൂർണമായും അവധിയിൽ പോയിട്ടും വാട്സാപ്പിലൂടെ ഭരണം നിയന്ത്രിച്ചത് വിവാദമായിരുന്നു. അതേസമയം, ആരോപണത്തിൽ സെക്രട്ടറിയുടെ പ്രതികരണത്തിനായി ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫാണ്.
Content Highlights: kochi thrikkakara municipality chairperson ajitha thankappan complains against secretary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..