Photo: Facebook
കൊച്ചി: സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനുമായ യുവാവ് പീഡനക്കേസില്‍ അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കുന്നംകുളം ആനായിക്കല്‍ പ്രണവ് സുഭാഷിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു സാമൂഹിക മാധ്യമത്തിലൂടെയാണ് മലപ്പുറം സ്വദേശിയായ യുവതി ഇയാളെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും തുടര്‍ന്ന് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ഗര്‍ഭം ഒഴിവാക്കിയില്ലെങ്കില്‍ യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മലപ്പുറം സ്വദേശിയായ യുവതി കൊച്ചിയില്‍ ജോലിചെയ്യുകയാണ്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.
Content Highlights: kochi rape case celebrity photographer pranav subhash


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..