മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാക; സല്യൂട്ട് ചെയ്ത് എടുത്തുമാറ്റി പോലീസുകാരന്‍, വീഡിയോ വൈറല്‍


Image: Mathrubhumi news screengrab

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ദേശീയപതാകയെ സല്യൂട്ട് ചെയ്ത് ആദരവോടെ എടുത്തുമാറ്റിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്‌റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് നാടിനാകെ മാതൃകയായത്.

ചൊവ്വാഴ്ചയാണ് ഇരുമ്പനത്ത് മാലിന്യക്കൂമ്പാരത്തിനിടയില്‍ ദേശീയപതാകയും തീരസംരക്ഷണസേനയുടെ പതാകകളും കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഉച്ചയോടെയാണ് ഹില്‍സ് പാലസ് പോലീസും ഫോര്‍ട്ട് കൊച്ചി പോലീസും സ്ഥലത്തെത്തിയത്.

ടി.കെ. അമല്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ മാലിന്യക്കൂമ്പാരത്തില്‍ കിടന്ന ദേശീയപതാകയെ സല്യൂട്ട് ചെയ്തു. പിന്നാലെ ഓരോ പതാകയും ഭദ്രമായി മടക്കിയെടുത്ത് ആദരവോടെ പോലീസ് ജീപ്പിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൂടി എത്തിയ ശേഷം പതാകകള്‍ മാറ്റിയാല്‍ പോരേയെന്ന് ആരോ ചോദിച്ചപ്പോള്‍, ദേശീയപതാക ഇങ്ങനെ ഇട്ടിരിക്കുന്നത് ശരിയല്ലെന്ന് അമല്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സംഭവത്തിന് പിന്നാലെ മുന്‍സൈനികോദ്യോഗസ്ഥനും സിനിമാ സംവിധായകനുമായ മേജര്‍ രവി അമലിനെ അഭിനന്ദിക്കാന്‍ സ്‌റ്റേഷനിലെത്തി. അമലിനെ പോലുള്ളവരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: kochi police officer salutes national flag found in dump

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented