കൊച്ചിയിലെ കഴുത്തറുത്ത് മരണം: യുവാക്കള്‍ സൗഹൃദത്തിലായിട്ട് ഒരു കൊല്ലം, ആക്രമണം മുളകുപൊടി എറിഞ്ഞശേഷം


സി.സി.ടി.വി. ദൃശ്യം

കൊച്ചി: ഉറ്റ സുഹൃത്തിനെ കൊല്ലാന്‍ ശ്രമിച്ച്, യുവാവ് സ്വയം കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ പോലീസിന് നിര്‍ണായക മൊഴി. കഴുത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്താണ് മൊഴി നല്‍കിയത്. ഇരുവരും സൗഹൃദത്തിലായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂവെന്നും ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സച്ചിന്‍ പോലീസിനോട് പറഞ്ഞു.

കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റേത് ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച പോലീസ് ഇരുവരുടെയും ബന്ധുക്കളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ശേഷമായിരുന്നു സംഭവം. കലൂര്‍ മാര്‍ക്കറ്റിനു സമീപമുള്ള കടയ്ക്ക് മുന്നില്‍ യുവാവ് കത്തികൊണ്ട് സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. തോപ്പുംപടി പള്ളിച്ചാല്‍ റോഡ് കൂട്ടുങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫറാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഉറ്റ സുഹൃത്തായ എരുമത്തല സ്വദേശിയും ആലുവ യു.സി. കോളേജ് വിദ്യാര്‍ഥിയുമായ സച്ചിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമായിരുന്നു ആത്മഹത്യയെന്ന് അറിഞ്ഞത് രാത്രിയോടെയാണ്.കഴുത്തില്‍ പരിക്കേറ്റ് അഞ്ച് തുന്നലുകളിടേണ്ടി വന്നതിനാല്‍ സച്ചിന്റെ മൊഴി ആദ്യ ദിവസം എടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സംസാരിക്കാമെന്നായതിനെ തുടര്‍ന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് സച്ചിന്റെ മൊഴിയെടുത്തത്.

ഒരു വര്‍ഷം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായെന്ന് സച്ചിന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സൗഹൃദത്തില്‍ ഉലച്ചില്‍ തട്ടി. ഇരുവരും ഫെയ്സ്ബുക്ക്, വാട്സാപ്പ് ഉള്‍െപ്പടെയുള്ള എല്ലാ സാമൂഹിക മാധ്യമ ബന്ധങ്ങളും പരസ്പരം ബ്ലോക്ക് ചെയ്തു.

ഇതേ തുടര്‍ന്ന് പരസ്പരം കാണണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ട് ക്രിസ്റ്റഫര്‍ മൊബൈല്‍ ഫോണിലൂടെ സച്ചിന് മെസേജ് അയയ്ക്കുകയായിരുന്നു. അങ്ങനെയാണ് കലൂരില്‍ തിങ്കളാഴ്ച ഇരുവരും കണ്ടുമുട്ടിയത്. ബന്ധം തുടരണമെന്ന് ക്രിസ്റ്റഫര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും സച്ചിന്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ബാഗില്‍ കരുതിയിരുന്ന മുളകുപൊടി ക്രിസ്റ്റഫര്‍, സച്ചിന്റെ കണ്ണിലേക്ക് എറിഞ്ഞു. പിന്നാലെ ബാഗില്‍നിന്ന് കത്തിയെടുത്ത് സച്ചിന്റെ കഴുത്ത് മുറിച്ചു. സച്ചിന്‍, ക്രിസ്റ്റഫറെ തട്ടിമാറ്റി ഓടി. ഓട്ടോറിക്ഷ വിളിച്ച് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. എന്നാല്‍, ആശുപത്രിയിലെത്തും മുന്നേ ചികിത്സയ്ക്ക് ഒരുപാട് പണമാകുമെന്ന വീണ്ടുവിചാരത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.സി.സി.ടി.വി. ദൃശ്യങ്ങളുള്‍പ്പെടെ വിശദമായി പരിശോധിച്ച പോലീസ് ക്രിസ്റ്റഫറിന്റേത് ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ബന്ധുക്കളുടെ മൊഴി കൂടി ശേഖരിച്ച ശേഷം കേസ് അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്.ചികിത്സയ്ക്കു ശേഷം സച്ചിന്‍ ആശുപത്രി വിട്ടു. ക്രിസ്റ്റഫറിന്റെ സംസ്‌കാരം ബുധനാഴ്ച തോപ്പുപടി സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടന്നു.

Content Highlights: kochi murder attempt and cristopher death

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented