മഴ, വെള്ളക്കെട്ട്; റെക്കോഡ് യാത്രികരുമായി കൊച്ചി മെട്രോ, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും മെട്രോയില്‍


സ്വന്തം ലേഖിക

കൊച്ചി മെട്രോ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ | Photo: Mathrubhumi

കൊച്ചി: കനത്തമഴയും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ചൊവ്വാഴ്ച മെട്രോ സര്‍വീസ് അവസാനിച്ചപ്പോള്‍ 97,317 പേരാണ് മെട്രോയില്‍ യാത്രചെയ്തത്. പ്രത്യേക ഓഫറുകളൊന്നുമില്ലാതെ പ്രതിദിനം ഇത്രയധികം ആള്‍ക്കാര്‍ യാത്രചെയ്യുന്നത് ഇതാദ്യമായാണ്.

സാധാരണയായി പ്രതിദിനം 65,000 പേര്‍ വരെയാണ് മെട്രോയില്‍ യാത്രചെയ്യുന്നത്. എന്നാല്‍ കനത്തമഴയും വെള്ളക്കെട്ടും കാരണം കൊച്ചി നിശ്ചലമായതോടെ ജനങ്ങള്‍ മെട്രോയെ ആശ്രയിക്കുകയായിരുന്നു. രാവിലെ മുതല്‍ തന്നെ കനത്തതിരക്കാണ് മെട്രോ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.

ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മെട്രോയില്‍ കയറിയാണ് ഹൈക്കോടതിയിലെത്തിയത്. സൗത്ത് ജനതാ റോഡിലെ വീട്ടില്‍നിന്ന് വാഹനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഔദ്യോഗിക വാഹനം ഗതാഗതക്കുരുക്കില്‍ പെട്ടത്. തുടര്‍ന്ന് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍നിന്നാണ് മെട്രോയില്‍ കയറിയത്. ഗണ്‍മാന്‍മാരും ഡ്രൈവറും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

എം.ജി. റോഡ് സ്റ്റേഷനില്‍ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അവിടെ വെള്ളക്കെട്ടായതിനാല്‍ മഹാരാജാസ് കോളേജ് ജങ്ഷന്‍ സ്റ്റേഷനിലാണ് ഇറങ്ങിയത്. ഹൈക്കോടതിയില്‍നിന്ന് അവിടേയ്ക്ക് വാഹനം വിട്ടിരുന്നു. മഴ കാരണം സിറ്റിങ് 11 മണിക്കാക്കിയതിനാല്‍ 10.30-ന് ശേഷമാണ് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയത്. വാഹനം ഗതാഗതക്കുരുക്കില്‍പെട്ടതോടെ മെട്രോയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് ജഡ്ജിമാരുടെ വാഹനങ്ങളും വെള്ളക്കെട്ടില്‍ പെട്ടിരുന്നു.

മഴയും വെള്ളക്കെട്ടും കനത്ത ഗതാഗത തടസവുമാണ് യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ മെട്രോയുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.

Content Highlights: kochi metro witnesses record number of passengers as rain and waterlogging hits kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented