
കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് പനമ്പള്ളി നഗറിലേക്ക്. മൂന്നാം ഘട്ടത്തില്‍ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ തൈക്കൂടം വരെ ട്രയല്‍ റണ്‍നടത്തി. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ ഒന്നരകിലോമീറ്റര്‍ ദൂരത്തിലാണ് ട്രെയല്‍ റണ്നടത്തിയത്. വൈകാതെ സര്‍വീസ് തൈക്കൂടം വരെ ആരംഭിക്കും.
കോച്ചുകളില്‍ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണല്‍ച്ചാക്ക് നിറച്ചാണ് ട്രയല്‍ റണ്‍ നടത്തിയത്. നിലവില്‍ മഹാരാജാസ് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ട്രയല്‍ റണ്‍ വരും ദിവസങ്ങളിലും തുടരും. രണ്ട് മാസത്തിനുള്ളില്‍ പനമ്പള്ളി നഗര്‍ വരെ നീട്ടാനാണ് സാഹചര്യമൊരുങ്ങുന്നത്. നേരത്തെ ജൂണ്‍ മാസത്തോടെ തൈക്കൂടം വരെ നീട്ടാമെന്നാണ് കെ.എം.ആര്.എല്‍ കണക്കുകൂട്ടിയത്.
Content Highlights: Kochi Metro expansion in third phase