Representative Image: Muralikrishnan B/ Mathrubhumi
കൊച്ചി: ആലുവ-പത്തടിപ്പാലം റൂട്ടില്‍ മെട്രോ സർവീസ് ഇന്നുമുതൽ സാധാരണ നിലയിലേക്ക്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനേത്തുടർന്നാണ് സർവീസ് സാധാരണ നിലയിലായത്. ഇന്നു മുതല്‍ ഏഴര മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ ഓടുന്നത്. നേരത്തെ 20 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ സര്‍വീസ് നടത്തിയിരുന്നത്.
ഈ ഭാഗത്ത് ഇരുട്രാക്കുകളും ഗതാഗതത്തിന് ഉപയോഗിച്ച് തുടങ്ങിയതോടെ ആലുവ-പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനിവരെ തിരക്കുള്ള സമയങ്ങളില്‍ 7.30 മിനിറ്റും മറ്റ് സമയങ്ങളില്‍ 8.30 മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗനിയന്ത്രണം ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിന് ബലക്ഷയം കണ്ടെത്തിയത്. തുടർന്ന് സർവീസുകളുടെ എണ്ണം കുറക്കുകയും വേഗനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തൂണുകൾ ബലപ്പെടുത്തുന്നതിനുള്ള ജോലികൾ മാർച്ച് 21-ന് ആരംഭിച്ചതാണ്. പൈലിങ് ഉൾപ്പെടെ നടത്തിയാണ് തൂണിന്റെ അടിത്തറ ബലപ്പെടുത്തിയത്.
Content Highlights: Kochi metro service resumed in Aluva Petta route
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..