ഇനി മെട്രോയിലും ഫ്രീ വൈഫൈ; യാത്രക്കിടെ ജോലിചെയ്യാം, വിനോദ പരിപാടികള്‍ ആസ്വദിക്കാം


പ്രതീകാത്മക ചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/ മാതൃഭൂമി

കൊച്ചി: മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെ.എം.ആര്‍.എല്‍. എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. ആലുവ മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കാം. നിലവില്‍ 4 ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈ 5 ജി എത്തുന്നതോടെ അപ്‌ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കെഎംആര്‍എല്‍ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാവുക.ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആര്‍എല്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്‌ഷോര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മൊബൈലില്‍ വൈഫൈ ബട്ടണ്‍ ഓണ്‍ ചെയ്തതിനു ശേഷം 'KMRL Free Wi-Fi' സെലക്റ്റ് ചെയ്ത് പേരും മൊബൈല്‍ നമ്പരും നല്‍കുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്ത് യാത്രക്കാര്‍ക്ക് കൊച്ചി മെട്രോ നല്‍കുന്ന സൗജന്യ വൈഫൈ സര്‍വ്വീസ് ഉപയോഗിക്കാം.

Content Highlights: Kochi Metro introduced Free Wi-fi Service Inside Trains


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented