വരുമാനം വര്‍ധിപ്പിക്കണം ; മെട്രോയില്‍ ഇനി സേവ് ദ ഡേറ്റിനും അനുമതി


പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം.

കൊച്ചി മെട്രോ

കൊച്ചി: മെട്രോ വേഗത്തില്‍ ഇനി വിവാഹ ഫോട്ടോഷൂട്ടുകളുമെടുക്കാം. കൊച്ചി മെട്രോയിലാണ് പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയത്. സിനിമ-പരസ്യ ഷൂട്ടിങ്ങുകള്‍ക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവില്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകള്‍ക്ക് നല്‍കിയതിനേക്കാള്‍ തുക കുറച്ചാണ് ഇതിനായി നല്‍കുക. നിശ്ചലമായ ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ അയ്യായിരം രൂപ നല്‍കണം.

ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ടത്. ഓടുന്ന ട്രെയിനില്‍ ഒരു കോച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ബുക്ക് ചെയ്യാന്‍ 8000 രൂപ നല്‍കണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപ നല്‍കണം. ഇത് ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ടത്.

Content Highlights: Kochi Metro allow permission for Save the Date Photo Shoot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented