മിന്നലിൽ തകർന്ന മറ്റക്കാട്ടിൽ ഷാജി പൗലോസിന്റെ വീടിന്റെ ഭിത്തി, മിന്നലേറ്റ് ചത്ത പശുക്കൾ | ഫോട്ടോ: മാതൃഭൂമി
കിഴക്കമ്പലം: ശനിയാഴ്ച രാത്രിയിലെ ശക്തമായ ഇടിമിന്നലിൽ കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങിൽ ലക്ഷങ്ങളുടെ നാശം സംഭവിച്ചു. മിന്നലേറ്റ് മറ്റക്കാട്ടിൽ അന്നക്കുഞ്ഞ് പൗലോസിന്റെ കൈയ്ക്ക് പൊള്ളലേറ്റതിനെ തുടർന്ന് പഴങ്ങനാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടിലെ കറവയുള്ള രണ്ടു പശുക്കൾ ചത്തു.
പ്രദേശത്തെ ഒട്ടേറെ വീടുകളിലെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. ശനിയാഴ്ച രാത്രി ഒമ്പതേകാലോടെയാണ് ചാറ്റൽ മഴയ്ക്കൊപ്പം ശക്തമായ മിന്നൽ ഉണ്ടായത്. വിലങ്ങ് കനാലിനരികിലെ മറ്റക്കാട്ടിൽ ഷാജി പൗലോസിന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്ന പശുക്കളാണ് ചത്തത്. തൊഴുത്തിലെ ഫാനുകൾ നശിക്കുകയും ഒരു ഭാഗത്തെ ഭിത്തി തകരുകയും ചെയ്തു.

വീടിന്റെ മുറ്റത്ത് കുഴി രൂപപ്പെടുകയും ഭിത്തി പൊട്ടുകയും ചെയ്തു. ലൈറ്റിന്റെ സ്വിച്ച് ഇടാൻ ശ്രമിക്കുമ്പോഴാണ് വീട്ടമ്മയുടെ കൈക്ക് പൊള്ളലേറ്റത്. മീറ്ററും മെയിൻ സ്വിച്ചും പൊട്ടിച്ചിതറി. വീട്ടിലേക്കുള്ള വൈദ്യുതി ലൈനും ആറ് ഫാനുകളും കത്തിനശിച്ചു. ഞാറ്റുംകാല പൗലോസിന്റെ പമ്പ് സെറ്റ്, ഫാൻ, കളപ്പുരയ്ക്കൽ കെ.പി. മത്തായിയുടെ ടി.വി., ഫാൻ, കറുകപ്പിള്ളി കുര്യാക്കോയുടെ ഫ്രിഡ്ജ്, ഫാൻ, മറ്റക്കാട്ടിൽ എം.വി. സാജുവിന്റെ ഫാൻ, പമ്പ് സെറ്റ് എന്നിവയെല്ലാം നശിച്ചിട്ടുണ്ട്.
Content Highlights: kochi kizhakkanmabalam lightning thunder storm losses
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..