പ്രതീകാത്മക ചിത്രം | മാതൃഭൂമി
കളമശ്ശേരി: യു.ഡി.എഫ്. ഭരിക്കുന്ന കളമശ്ശേരി നഗരസഭയിൽ എൽ.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും തിങ്കളാഴ്ച നടക്കും. അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും നടത്തുന്ന ഹാളിലേക്ക് എത്തേണ്ടെന്നാണ് യു.ഡി.എഫ്. തീരുമാനം.
നഗരസഭയിൽ 42 കൗൺസിൽ അംഗങ്ങളാണുള്ളത്. അവിശ്വാസപ്രമേയം പാസാകാൻ 22 പേരുടെ പിന്തുണ വേണം. 22 കൗൺസിലംഗങ്ങൾ ഹാജരുണ്ടായാൽ മാത്രമേ ചർച്ചയും വോട്ടെടുപ്പും നടക്കുകയുള്ളൂ. അവിശ്വാസപ്രമേയ നോട്ടീസ് നൽകിയിരിക്കുന്ന എൽ.ഡി.എഫിന് 21 കൗൺസിൽ അംഗങ്ങളുടെ പിന്തുണയേയുള്ളൂ. യു.ഡി.എഫിന് 20 അംഗങ്ങളുടെ പിന്തുണയും ഉണ്ട്. ഒരു കൗൺസിൽ അംഗം ബി.ജെ.പി.യാണ്.
ബി.ജെ.പി. കൗൺസിലംഗം അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന ഹാളിലെത്തി ഹാജർ വെച്ചാൽ മാത്രമേ ചർച്ചയും വോട്ടെടുപ്പും ആവശ്യമായി വരുന്നുള്ളൂ. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി. കൗൺസിലിംഗം ഹാളിലെത്തി ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയുന്നു.
Content Highlights: kochi kalamassery municipality ldf no confidence motion udf to boycott discussion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..