കാക്കനാട് ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇൻഫോ ടെക്കിൽ ഉണ്ടായ തീപ്പിടിത്തം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തമുണ്ടായ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
പോലീസ് സ്റ്റേഷന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് പിന്നിലെ കെട്ടിടത്തിനാണ് ശനിയാഴ്ച വൈകീട്ട് ആറോടെ തീപ്പിടിച്ചത്. ജിയോ ഇന്‍ഫോടെക് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ കെട്ടിടമാണിത്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ കുറവായിരുന്നു. കെട്ടിടത്തിനുള്ളിലും സമീപപ്രദേശത്തും വന്‍തോതില്‍ പുക വ്യാപിച്ചു. പത്തിലധികം യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. കെട്ടിടത്തിലെ കമ്പ്യൂട്ടറുകളും എ.സികളും പൊട്ടിത്തെറിച്ചു.
തീ നിയന്ത്രണ വിധേയമാക്കിയശേഷം പ്രത്യേക ജാക്കറ്റ് ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കയറി ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധന നടത്തിയത്. ഗ്ലാസുകള്‍ പൊട്ടിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ കത്തിനശിച്ച കെട്ടിടത്തിനുള്ളില്‍ കടന്നത്. തീ നിയന്ത്രണ വിധേയമാക്കാന്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും രണ്ടര മണിക്കോറോളം പരിശ്രമിക്കേണ്ടിവന്നു. അപകടത്തില്‍പ്പെട്ട നിലയില്‍ ആരെയെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുവേണ്ടി ആംബുലന്‍സുകളടക്കം സ്ഥലത്ത് എത്തിച്ചിരുന്നു.
Content Highlights: kochi kakkanad info park geo info tech building fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..