കൊച്ചി: കൊച്ചി നഗരസഭാ കൗൺസിലർ കെ.കെ. ശിവൻ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചി നഗരസഭയിലെ 63-ാം ഡിവിഷനായ ഗാന്ധി നഗറിലെ കൗൺസിലറാണ് ശിവൻ. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

സർക്കാർ കോവിഡ് കെയർ സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി. മറ്റു അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. മേയർ ആശുപത്രിയിലെത്തി കുടുംബാഗംങ്ങളെ സന്ദർശിച്ചു.

Content Highlights: Kochi Gandhinagar Councilor K K Shivan dies of Covid 19