കൊച്ചി:  മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇളങ്കുന്നപ്പുഴ സ്വദേശി വേലായുധ (70) നാണ് മരിച്ചത്. നാലു പേരെ രക്ഷപ്പെടുത്തി. 

പുതുവൈപ്പിന്‍ എല്‍.എന്‍.ജി ടെര്‍മിനലിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വേലായുധനും മറ്റ് നാലുപേരും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന വള്ളം വലിയ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാര്‍ ചേര്‍ന്നാണ് നാലു പേരെ രക്ഷപ്പെടുത്തിയത്.