ഹൈക്കോടതി | Photo: Mathrubhumi Library
കൊച്ചി: വാഹനം ഓടിച്ചിരുന്നയാളുടെ കൈവശം ലഹരിമരുന്നുണ്ടായിരുന്നു എന്നതിന്റെ പേരിൽ വാഹനം ലഹരിക്കടത്തിനായി ഉപയോഗിച്ചെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായ കാർ, ഉടമയ്ക്ക് വിട്ടുനൽകാൻ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇത് വ്യക്തമാക്കിയത്. കാറിന്റെ ഇടക്കാല കസ്റ്റഡിയാവശ്യപ്പെട്ടു കാറിന്റെ ഉടമയായ കുന്നംകുളം സ്വദേശി സി.സി. വിൽസനാണു ഹൈക്കോടതിയെ സമീപിച്ചത്.
വിൽസന്റെ കാർ മറ്റൊരാൾ ഓടിക്കവേയാണ് 0.06 ഗ്രാം എൽ.എസ്.ഡി. സ്റ്റാംപ് കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടുകെട്ടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി വിട്ടുകിട്ടാനായി ആദ്യം പ്രത്യേക കോടതിയെ സമീപിച്ചു. ആവശ്യം തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കാർ ഓടിച്ചിരുന്നയാളുടെ ദേഹപരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്തിയാലും ലഹരിക്കടത്തിന് വാഹനം ഉപയോഗിച്ചെന്നു പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. വാഹനം ഉപയോഗിച്ചെന്നതിനു വസ്തുതകൾ വേണം.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും കാർ പ്രത്യേക കോടതി വിട്ടുകൊടുക്കണം. ഹർജി തീർപ്പാക്കുന്നതുവരെയോ പ്രത്യേക കോടതിയുടെ അനുമതിയില്ലാതെയോ കാർ വിൽക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights: kochi drugs seized from car driver can't say driver used car to drug smuggling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..