കെ.സുധാകരൻ | Photo: Mathrubhumi
കൊച്ചി: കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. ബ്രഹ്മപുരം വിഷയത്തില്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ സി.പി.എം. കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ബ്രഹ്മപുരം വിഷയത്തില്‍ കോണ്‍ഗ്രസ്, കൊച്ചി കോര്‍പറേഷനില്‍ നടത്തിയ ഉപരോധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോര്‍പറേഷന്‍ സെക്രട്ടറിയെ കയ്യേറ്റം ചെയ്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിലാവുകയും ചെയ്തു. കെ.സുധാകരന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് കൗണ്‍സിലറുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി. 153 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രസംഗത്തിന്റെ ഫൂട്ടേജുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ സി.ഐ. അറിയിച്ചു.
Content Highlights: kochi corporation ruckus: police registers case against k sudhakaran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..