ബ്രഹ്‌മപുരത്ത് അഗ്‌നിരക്ഷാേസനാംഗങ്ങൾ തീ കെടുത്തിയ ശേഷവും മാലിന്യക്കൂമ്പാരത്തിൽനിന്ന് പുറത്തേക്കു വരുന്ന വിഷപ്പുക (ഫയൽ ചിത്രം) | Photo: Mathrubhumi
കൊച്ചി: ബ്രഹ്‌മപുരം ബയോ മൈനിങ് പദ്ധതിയില്‍ സോണ്‍ട കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍ നടപടി ആരംഭിച്ചു. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് കാണിച്ച് സോണ്‍ട കമ്പനിക്ക് കോര്‍പറേഷന്‍ കത്തുനല്‍കി. പത്തുദിവസമാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ സോണ്‍ടയ്ക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെയാണ് കരാര്‍ റദ്ദാക്കുന്നത്.
കൊച്ചി കോര്‍പറേഷനിലെ മാലിന്യസംസ്‌കരണ കേന്ദ്രമായ ബ്രഹ്‌മപുരത്തുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ വിവാദത്തിലായ കമ്പനിയാണ് സോണ്‍ട. സോണ്‍ടയെ ഒഴിവാക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങളിലേക്കാണ് കൊച്ചി കോര്‍പറേഷന്‍ ഇപ്പോള്‍ കടന്നിരിക്കുന്നത്.
ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിലുണ്ടായ വീഴ്ച, തീപ്പിടിത്തം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സോണ്‍ടയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. മറുപടി ലഭിച്ച ശേഷം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും. ഈ യോഗത്തില്‍ വെച്ചായിരിക്കും കരാര്‍ റദ്ദാക്കാനുള്ള തീരുമാനം കൈക്കൊള്ളുക.
സോണ്‍ട കമ്പനിയെ സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, അത്തരം സഹായങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ സോണ്‍ടയുമായുള്ള കരാര്‍ അവസാനിപ്പിക്കാനുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരുന്നതെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlights: kochi corporation plans to cancel contract with zonta infratech in brahmapuram bio mining


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..