പ്രതീകാത്മക ചിത്രം | Mathrubhumi archives
കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിലെ മാലിന്യം വ്യാഴാഴ്ച ബ്രഹ്മപുരത്തേക്ക് എത്തിക്കില്ലെന്ന കോർപ്പറേഷൻ വാഗ്ദാനം നടപ്പായില്ല. വ്യാഴാഴ്ച രാവിലെ കൊച്ചിയിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്ത് എത്തിച്ചു. എന്നാൽ, ഇത് ആശയവിനിമയത്തിലെ പിഴവാണെന്നാണ് കോർപ്പറേഷന്റെ വിശദീകരണം. സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിക്കുന്നത് ആരംഭിച്ചെങ്കിലും ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ട്.
കൊച്ചിയിലെ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ മൂന്ന് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്താൻ കോർപ്പറേഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 21 പോയിന്റുകളിൽ നിന്നായി മാലിന്യം ശേഖരിക്കുമെന്നും ഇത് ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്നുമാണ് കോർപ്പറേഷൻ അറിയിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ വീണ്ടും കൊച്ചിയിൽ നിന്നുള്ള മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഇത് ആശയവിനിമയത്തിലെ പിഴവാണെന്നാണ് വിശദീകരണം.
അതേസമയം, സ്വകാര്യ ഏജൻസികൾ മാലിന്യം ശേഖരിക്കുന്നത് ആരംഭിച്ചെങ്കിലും ഫലപ്രദമല്ലെന്ന ആക്ഷേപമുണ്ട്. ചെറിയ വാഹനങ്ങളിൽ ശേഖരിച്ച മാലിന്യവുമായി തൊഴിലാളികൾ മണിക്കൂറുകളോളം റോഡരികിൽ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായി. മൂന്ന് ഏജൻസികളെയാണ് മാലിന്യ ശേഖരണത്തിനായി നിയോഗിച്ചിരുന്നത്. ഇതിൽ നിന്ന് ഒരു ഏജൻസി പിന്മാറിയിട്ടുണ്ട്. ഈ മാലിന്യങ്ങൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ ഇതുവരേയും വ്യക്തത വന്നിട്ടില്ല.
Content Highlights: Kochi Corporation dumps waste at Brahmapuram plant


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..