ഓമിക്രോണ്‍: കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിര നടപടികള്‍


സ്വന്തം ലേഖകന്‍

പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ഓമി ക്രോൺ മുന്നറിയിപ്പ് പശ്ചാത്തലത്തിൽ തുടർ നടപടികൾ വിലയിരുത്താൻ കൊച്ചി വിമാനത്താവളത്തിൽ സിയാൽ എം.ഡി എസ്. സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം

കൊച്ചി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിശോധനാ നടപടികള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ തുടക്കമായി. ഇതുസംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ.എ.എസിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും യോഗം ചേര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം റിസ്‌ക്ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ യു.കെ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സിയാലിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളത്. റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളില്‍ നിന്ന് മറ്റു വിമാനത്താവളങ്ങള്‍ വഴിയെത്തുന്നവരെയും കൊച്ചി വിമാനത്താവളത്തില്‍ ആര്‍.ടി.പിസി.ആര്‍ പരിശോധനയ്ക്ക് വിധേയമാക്കിത്തുുടങ്ങി. ഇതിനു പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധനയും ഏര്‍പ്പെടുത്തുന്നു. ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യം സിയാല്‍ ഒരുക്കിയിട്ടുണ്ട്. എത്രയും വേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഏകോപന യോഗത്തില്‍ തീരുമാനമായി.

പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ ഹോം ക്വാറന്റീനിലിരിക്കണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജിനോം ടെസ്റ്റിനു വേണ്ടി അയക്കും. കോവിഡിന്റെ ഏത് വകഭേദമാണ് ബാധിച്ചിട്ടുള്ളത് എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്. ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാല്‍ ക്വാറന്റീന്‍ തുടരണം. നെഗറ്റീവായാലും സ്വയം നിരീക്ഷണവും വേണം.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി. ദിനേശ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഡോ.സജിത് ജോണ്‍, നോഡല്‍ ഓഫീസര്‍ ഡോ. ഹനീഷ് ഹംസ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights : Kochi Airport on high alert as following reports of Omicron spread


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented