മുസ്ലീം കോർഡിനേഷൻ കമ്മിറ്റി യോഗം ബഹിഷ്കരിക്കാൻ കെ.എൻ.എം
കോഴിക്കോട്: തിങ്കളാഴ്ച ചേരുന്ന മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ബഹിഷ്കരിക്കാന്‍ കെ.എന്‍.എം. മുജാഹിദ് സമ്മേളനത്തില്‍ നിന്നും പാണക്കാട് തങ്ങള്മാര് വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പാണക്കാട് സാദിഖലി തങ്ങള്‍ വിളിച്ച യോഗമാണ് കെ.എന്‍.എം ബഹിഷ്കരിക്കുന്നത്.
ഏക സിവില്‍ കോഡ് വിഷയവും ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തിരുന്നില്ല.
സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുനവറലി തങ്ങളും റഷീദ് തങ്ങളും വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സമസ്തയുടെ കര്‍ശന നിലപാട് പുറത്തു വന്നതോടെ ഇരുവരും സമ്മേളനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
മുജാഹിദ് സമ്മേളനത്തില്‍ സമസ്തയ്ക്കും മുസ്ലീം ലീഗിനുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൗരോഹത്യ സംഘടനയായ സമസ്ത പറയുന്നത് കേട്ട് ലീഗ് പ്രവര്‍ത്തിക്കരുതെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
Content Highlights: knm to voycotte muslim coordination committee meeting
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..