ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ പുതിയ നികുതി വേണ്ട, ധനകാര്യ കമ്മീഷന്‍ സമീപനം മാറ്റണം-ധനമന്ത്രി


കെ.എൻ.ബാലഗോപാൽ സഭയിൽ ബജറ്റ് അവതരിപ്പിക്കാൻ എത്തിയപ്പോൾ| ഫോട്ടോ: ബിജു വർഗീസ്, മാതൃഭൂമി

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഒരുകാര്യങ്ങളും പുതിയ ബജറ്റിൽ മാറ്റിയിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ് വ്യാപന സാഹചര്യത്തിൽ ബജറ്റിൽ ആരോഗ്യമേഖലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയതെന്നും ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ നികുതി ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ട്. എന്നാൽ കോവിഡ് ലോക്ഡൗണിൽ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോൾ ആർക്കും നികുതി നൽകാൻ കഴിയില്ല. അതുകൊണ്ടാണ് ബജറ്റിൽ പുതുതായി നികുതി ഏർപ്പെടുത്താതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

കേന്ദ്ര ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് പണം വിതരണം ചെയ്യുന്ന സമീപനം മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനസംഖ്യയുടെ അടിസ്ഥാനത്തിലും സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് നേരത്തെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകിയിരുന്നത്. കേരളം ആത്മാർത്ഥമായി ജനസംഖ്യ കുറയ്ക്കുകയും സാമ്പത്തിക മേഖലയിൽ മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. ആളോഹരി പ്രതിശീർഷ വരുമാനവും വർധിച്ചു. ഈ നേട്ടങ്ങൾ കേന്ദ്ര വിഹിതം ലഭിക്കാൻ എതിരായി വരുകയാണെന്നും പല സംസ്ഥാനങ്ങളും ഉന്നയിക്കുന്ന പ്രശ്നമാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.

ജിഎസ്ടി വന്നതോടെ നമ്മുടെ കരുത്ത് അവരുടെ കക്ഷത്തിലിരിക്കുന്ന പോലെയാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനം. 4077 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും ആദ്യം വാക്സിൻ നൽകിയ അമേരിക്കയിലും യൂറോപ്പിലുമെല്ലാം സാമ്പത്തികമേഖല സജീവമായി കഴിഞ്ഞു. സംസ്ഥാനത്ത് വാക്സിൻ പരമാവധി ആളുകളിലേക്ക് എത്തിച്ചുകഴിഞ്ഞാൻ രോഗവ്യാപനം നിയന്ത്രിക്കാനാകും. കൂടുതൽ ആളുകൾ കേരളത്തിലേക്ക് വരും. ഇതോടെ ടൂറിസം സജീവമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

content highlights: kerala budget 2021, KN Balagopal budget

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented