രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ പട്ടികയിൽ നേരത്തെ തന്നെ ഇടമുറപ്പിച്ച നേതാവായിരുന്നു കെ.എൻ.ബാലഗോപാൽ. മന്ത്രിയായി തിരഞ്ഞെടുത്തെന്ന പാർട്ടിയുടെ ഔദ്യോഗികപ്രഖ്യാപനത്തിന് കാത്തിരിക്കേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐയിലും അഖിലേന്ത്യാതലത്തിൽ പ്രവർത്തിച്ച അദ്ദേഹം മുൻ രാജ്യസഭ എം.പി.യുമാണ്.

മികച്ച പാർലമെന്റ് അംഗത്തിന് 2016-ലെ സൻസദ് രത്ന പുരസ്കാരം നേടിയ കെ.എൻ.ബാലഗോപാലിന് നിയമസഭയിലേക്കുള്ള അങ്കത്തട്ടിൽ ഇതു രണ്ടാമൂഴമായിരുന്നു. 12486 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ബാലഗോപാലിന്റെ ജയം.നിലവിൽ സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ്.

1996-ലാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്. അടൂർ മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു എതിരാളി. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാൽ 2010-ലാണ് ആദ്യമായി രാജ്യസഭാംഗമായത്. സി.പി.എമ്മിന്റെ രാജ്യസഭാകക്ഷി ഉപനേതാവായിരുന്നു.

2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രനോടും മത്സരിച്ചു. എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിട്ടുള്ള ബാലഗോപാൽ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. 90-ൽ എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റും 91-ൽ ജില്ലാ സെക്രട്ടറിയും 92-ൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായി. 2015-ൽ സി.പി.എം.ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി.കെ.നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകനാണ്. എം.കോം, എൽഎൽ.എം. ബിരുദധാരിയാണ്. ഭാര്യ: ആശാ പ്രഭാകരൻ (കോളേജ് അധ്യാപിക). മക്കൾ: കല്യാണി, ശ്രീഹ