കെ.എം. ഷാജി | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി എം.എല്‍.എ. രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലയോടെയാണ് കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരായത്.
വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വിജിലന്‍സ് ഷാജിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണം എന്നായിരുന്നു അന്ന് ഷാജി ആവശ്യപ്പെട്ടത്. ഈ രേഖകളുമായാണ് ഇന്ന് ഷാജി ഹാജരായതെന്നാണ് അറിയുന്നത്.
മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാന്‍ ഒരാഴ്ച ഷാജിക്ക് സമയം അനുവദിച്ചിരുന്നു.
സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നുവെങ്കിലും അത് വിട്ട് കൊടുത്തു. ഇതിനിടെ ഷാജിയുടെ വീടുകള്‍ അളന്നു തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.
കെ എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുള്ള 9 വര്‍ഷ കാലഘട്ടത്തില്‍ കെ.എം. ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കെ.എം. ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.
Content Highlights: KM Shaji Vigilance Enquiry


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..