ലൈംഗികന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല; L,G,B പ്രകൃതിവിരുദ്ധം- കെ.എം. ഷാജി 


കെ.എം. ഷാജി| Photo: Mathrubhumi

കോഴിക്കോട്: ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. ഷാജി. ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍ എന്നിവ പ്രകൃതിവിരുദ്ധമാണെന്നും ഇവരെയാണ് താന്‍ പ്രശ്‌നവത്കരിച്ചതെന്നും ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞദിവസം ഷാജി, നടത്തിയ ഒരു പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഷാജി എത്തിയിരിക്കുന്നത്. നിലവിലുള്ള ഹെറ്ററോനോര്‍മേറ്റിവിറ്റി (എതിര്‍വര്‍ഗ ലൈംഗിക സ്വാഭാവികത)യെ തകര്‍ത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോര്‍മല്‍ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതെന്നും ഷാജി ആരോപിക്കുന്നു.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തന്റെ ട്വീറ്റില്‍ പറഞ്ഞത് പോലെ, 'നിലവില്‍ സമൂഹത്തിലുള്ള എതിര്‍ വര്‍ഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം'. എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. 'അതിരുകളില്ലാത്ത ലോകം' എന്ന കാമ്പയിനിലൂടെ എസ്.എഫ്.ഐയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ മുഖേനയും ഈ ആശയം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ 'ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്' എന്ന, ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു! ധാര്‍മികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല-ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെ.എം. ഷാജിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ നിലപാട് ഞാന്‍ പറയാം. മറ്റുള്ളവര്‍ അവരുടെ മനോ വൈകൃതങ്ങള്‍ക്ക് അനുസരിച്ച് അതിനെ വ്യാഖ്യാനിക്കേണ്ടതില്ല.
ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാന്‍ അടച്ചാക്ഷേപിച്ചിട്ടില്ല.
Lgbtqia++ എന്നതില്‍ എന്റെ വീക്ഷണം താഴെ ചേര്‍ക്കുന്നു.
L എന്നാല്‍ lesbian - അഥവാ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന ലൈംഗിക ആകര്‍ഷണമാണ്.
G എന്നാല്‍ gay അഥവാ പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗികാകര്‍ഷണം.
B എന്നാല്‍ bisexual അഥവാ ആണിനോടും പെണ്ണിനോടും ലൈംഗിക ആകര്‍ഷണം തോന്നിയേക്കാവുന്ന അവസ്ഥ.
മുകളില്‍ പറഞ്ഞ മൂന്നും പ്രകൃതിവിരുദ്ധമാണ്. ഞാന്‍ ഇവരെയാണ് പ്രശ്‌നവത്കരിച്ചത്.
T എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അഥവാ പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസ്സും, അല്ലെങ്കില്‍ സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസ്സുമുള്ളവര്‍. ഇവരെ അവരുടെ ശരീരമേതാണോ അതിനനുസരിച്ച് അവരുടെ മനസ്സിനെ ശരീരത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനാവശ്യമായ ചികിത്സ, കൗണ്‍സിലിംഗ് മുതലായവയിലൂടെ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
മനസ്സിന്റെ 'തോന്നലുകള്‍'ക്കനുസരിച്ച് അവരെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുക എന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരുവേള അവരെ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങളിലേക്കും ജീവനു തന്നെ ഭീഷണിയാവുന്ന ശാരീരിക പ്രത്യാഘാതങ്ങളിലേക്കും വലിച്ചിഴക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഈ വിഭാഗത്തെ സമൂഹത്തില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുകയല്ല വേണ്ടത്. അവരെ മുഖ്യധാരയില്‍ ചേര്‍ത്ത് പിടിക്കണം. അവരെ ഒറ്റപ്പെടുത്തരുത്. അവര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
Q എന്നാല്‍ Queer അഥവാ സ്വന്തം ലൈംഗികതാത്പര്യം ഏതെന്ന് ഇതുവരെ നിശ്ചയിക്കാത്തവരോ, ആണ്‍-പെണ്‍ ദ്വന്ദ്വത്തിനെതിരായ മറ്റു ലൈംഗിക താല്‍പര്യങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ മൊത്തത്തിലായുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുത്താറുണ്ട്.
I എന്നാല്‍ intersex
ശാരീരികമായി തന്നെ രണ്ട് ലൈംഗികാവയവങ്ങളുമായോ, അല്ലെങ്കില്‍ ഒന്ന് പ്രകടമായും മറ്റേത് ആന്തരികമായും എല്ലാം ഉള്ള അവസ്ഥ. ഇത് അപൂര്‍വ്വം ആളുകള്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമാണ്.
ഇവരുടെ ശരീരപ്രകൃതി, ഹോര്‍മോണ്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ അവരുടെ സെക്‌സ് ഏതാണോ, അതിലേക്ക് അവരുടെ ലൈംഗികാവയവവും ശസ്ത്രക്രിയയിലൂടെ പരിവര്‍ത്തിപ്പിക്കപ്പെടുകയാണ് പരിഹാരം. ഇവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്; അല്ലാതെ സ്വന്തം 'തോന്നലുകള്‍'ക്കനുസരിച്ച് താല്‍പര്യങ്ങള്‍ മാറിമാറി വരുന്ന ട്രാന്‍സ്‌ജെന്ററിനല്ല എന്നത് ചേര്‍ത്ത് വായിക്കണം.
A എന്നാല്‍ അസെക്ഷ്വല്‍ അഥവാ വിവാഹത്തില്‍ തന്നെ താല്പര്യമില്ലാത്തവര്‍. ഇവരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാതിരിക്കുകയാണ് വേണ്ടത്.
ഇതിനെ തുടര്‍ന്നുള്ള ++..... എന്ന ചിഹ്നമാണ് അത്യന്തം അപകടം. ഇതൊരു തുറന്ന വാതിലായതുകൊണ്ട് തന്നെ, ഇതിലേക്ക് ഇനിയും പലതും വരാനിരിക്കുന്നു. പീഡോഫീലിയ (ചെറിയ കുട്ടികളോടുള്ള ലൈംഗിക ആകര്‍ഷണം)യും, നെക്രോഫീലിയ (ശവരതി)യും, മൃഗരതിയും Incest (ബന്ധുക്കളുമായുള്ള ലൈംഗിക ബന്ധം) പോലുള്ളവയുമൊക്കെ നോര്‍മല്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തെ ഇന്ന് പാശ്ചാത്യ ലോകത്ത് നമുക്ക് കാണാന്‍ കഴിയും എന്നത് ഒരു പച്ചയായ യാഥാര്‍ഥ്യമാണ് ! ഇത്തരം 'അവസ്ഥ'കളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പരിഗണന അര്‍ഹിക്കുന്ന (ട്രാന്‍സ്‌ജെന്‍ഡറും ഇന്റര്‍സെക്‌സും പോലുള്ള)വരുടെ പ്രയാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ മറവില്‍ അരാജകത്വ അജണ്ടകളെ നടപ്പിലാക്കാനുള്ള ശ്രമമാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഈ LGBTQ+ ആക്ടിവിസം.
ഈ വിഷയത്തെ വ്യക്തമായി തിരിച്ചറിഞ്ഞവര്‍ സമൂഹത്തില്‍ കുറവാണന്നത് ഒരു യഥാര്‍ഥ്യമാണ്. ഇവര്‍ ഒരു ലൈംഗിക ന്യൂനപക്ഷമായതിനാല്‍ അവരെ ചേര്‍ത്തുപിടിക്കണം എന്ന കേവലധാരണക്കും സഹതാപത്തിനുമപ്പുറം ഈ വിഷയത്തില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളെയും ഇത് ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും തിരിച്ചറിയാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍ പോലും ഇതിന്റെ ഒരു വൈകാരികതലം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് നടത്താറുള്ളത്. വിചാര തലത്തിലേക്ക് വരാന്‍ അവര്‍ തയ്യാറാവാറില്ല. പരിഗണിക്കേണ്ടവരെ പരിഗണിക്കണം. അവഗണിക്കേണ്ടവരെ അവഗണിച്ചും പോകണം.
നിലവിലുള്ള ഹെറ്ററോനോര്‍മേറ്റിവിറ്റി (അഥവാ എതിര്‍വര്‍ഗ ലൈംഗിക സ്വാഭാവികത)യെ തകര്‍ത്ത് ഹോമോ സെക്ഷ്വാലിറ്റിയെ നോര്‍മല്‍ ആയി സ്ഥാപിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദങ്ങളാണെങ്കില്‍ നമുക്ക് അവഗണിക്കാമായിരുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു തന്റെ ട്വീറ്റില്‍ പറഞ്ഞത് പോലെ, 'നിലവില്‍ സമൂഹത്തിലുള്ള എതിര്‍ വര്‍ഗ്ഗ ലൈംഗിക സ്വാഭാവികതാ (heteronormative) പൊതുബോധം പൊളിച്ചെഴുതി വളരെ സ്വതന്ത്രമായ വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യഘടനയും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം'.
എത്ര മാത്രം ഗൗരവമുള്ള വിഷയമാണ് ഇതെന്ന് ഭരണത്തിലുള്ളവര്‍ പോലും മനസ്സിലാക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്. 'അതിരുകളില്ലാത്ത ലോകം' എന്ന കാമ്പയിനിലൂടെ SFI യും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ മുഖേനയും ഈ ആശയം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. ഇതേ കാര്യം പാഠപുസ്തകത്തിലും സ്ഥാനം പിടിക്കാന്‍ പോകുന്നു. ഇത് നിയമസഭയില്‍ വിവാദമായപ്പോള്‍ പോലും എഴുതി നല്‍കിയ മറുപടിയില്‍ 'ജെന്‍ഡര്‍ ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്' എന്ന, ജന്‍ഡര്‍ പൊളിറ്റിക്‌സിന്റെ അടിസ്ഥാന ആശയത്തെ വീണ്ടും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്യുന്നു!
ധാര്‍മികതയും കുടുംബ സംവിധാനവും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മഹാഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും പാഠ്യപദ്ധതിയിലൂടെയും ഈ അരാജകത്വ അജണ്ട ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല. വിശ്വാസി സമൂഹം ഇതിനെ ശക്തമായി തടയുക തന്നെ ചെയ്യും. അവരോടൊപ്പം ഈ പോരാട്ടത്തില്‍ ഞാനുണ്ടാകും. എന്റെ പ്രസ്ഥാനവും. യാതൊരു സംശയവും ആര്‍ക്കും വേണ്ട. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടതുമില്ല.

Content Highlights: km shaji on Lgbtqia++


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented