കെ.എം. ഷാജി.| Photo: Mathrubhumi
കോഴിക്കോട്: കലോത്സവവുമായി ബന്ധപ്പെട്ട വെജ്-നോണ്‍ വെജ് ഭക്ഷണവിവാദത്തില്‍ രൂക്ഷപ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. വെജിറ്റേറിയന്‍ ഭക്ഷണം പത്തുദിവസം കഴിച്ചാല്‍ എന്താണ് പ്രശ്നമെന്ന് ഷാജി ആരാഞ്ഞു.
നാലഞ്ചു ദിവസമല്ലേ ഈ യുവജനോത്സവം നടക്കുന്നത്. എന്താ ഈ വെജിറ്റേറിയന്‍ തിന്നാല്‍... പത്തുദിവസം തിന്നാലെന്താ? കൊള്ളാവുന്ന ഭക്ഷണമാണെങ്കില്‍ വെജ് ആണെങ്കില്‍ എന്താ- ഷാജി ആരാഞ്ഞു.
അയാള്‍ (പഴയിടം മോഹനന് നമ്പൂതിരി) ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതിനെ, അതിനെയും വര്‍ഗീയവത്കരിച്ച്. അതിന്റെ പേരില്‍ ഏറ്റെടുക്കാന്‍ മുസ്ലിങ്ങള്‍ക്കിടയില്‍നിന്ന് കുറച്ചാളുകളെ അങ്ങോട്ടു കൊണ്ടുപോയി... എന്തിനാണ് ഇത്. സഖാക്കള്‍ ആലോചിച്ച് നോക്ക്.. നിങ്ങള്‍ ഈ നാട് ഇതെന്താക്കാനാണ് ശ്രമിക്കുന്നത്. എന്തുതരത്തില്‍ അപകടപ്പെടുത്താനാണ് ശ്രമിക്കുന്നത്, ഷാജി ചോദിച്ചു.
Content Highlights: km shaji on veg-non veg food controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..