-
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവുന്നില്ലെന്ന വിമര്‍ശനവുമായി രാഷ്ട്രീയ വിമര്ശകന് കെ.എം ഷാജഹാന്. മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും ഷാജഹാന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. എന്നാല്‍ ഷാജഹാന്റെ പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകരുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്നും ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നുമായിരുന്നു കെ.എം ഷാജഹാന്റെ പോസ്റ്റ്.
എന്നാല്‍ കൊറോണ പോലെയുള്ള രോഗവ്യാപന കാലത്ത് ചെയ്യേണ്ടത് തന്നെയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നതെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഷാജഹാന് ശ്രമിക്കുന്നതെന്നുമാണ് ചിലരുടെ വിമര്‍ശനം. മുഖ്യമന്ത്രിയെ ഇനിയും കേരളത്തിന് ആവിശ്യമുണ്ടെന്നും വേണമെങ്കില്‍ ഷാജഹാന് കൊറോണ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് മാതൃക കാണിക്കട്ടെയെന്നും ചിലര്‍ കമന്റ് ചെയ്തു.
മുന്‍ സിഡിറ്റ് ജീവനക്കാരനായ കെ.എം ഷാജഹന് മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായാണ് അറിയപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഷാജഹാനെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Content Highlight: KM Shajahan Facebook post against CM Pinarayi Vijyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..