ലളിതം, അടിമുടി പാര്‍ട്ടി സ്റ്റൈല്‍; സച്ചിന്‍ദേവ്-ആര്യ കല്യാണക്കത്ത് വൈറല്‍


സച്ചിൻ ദേവും ആര്യയും വിവാഹനിശ്ചയവേളയിൽ File Photo: Mathrubhumi

കോഴിക്കോട്: അടിമുടി പാര്‍ട്ടി സ്‌റ്റൈലില്‍ ലളിതമായ ഒരു കല്യാണ ക്ഷണക്കത്ത്. കല്യാണത്തിന് ക്ഷണിക്കുന്നത് പക്ഷെ വരന്റേയും വധുവിന്റേയും രക്ഷിതാക്കളല്ല, സി.പി.എമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരാണ്. ബാലുശ്ശേരി എം.എല്‍.എ. കെ.എം. സച്ചിന്‍ ദേവിന്റേയും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റേയും വിവാഹ ക്ഷണക്കത്താണ് ഉള്ളടക്കത്തിലെ വ്യത്യസ്ത കൊണ്ട് വൈറലാകുന്നത്.

സച്ചിന്‍ ദേവ് സി.പി.എം. കോഴിക്കോട് ജില്ലാ കമ്മറ്റി അംഗമാണ്. ആര്യാ രാജേന്ദ്രന്‍ ചാല ഏരിയാ കമ്മറ്റി അംഗവും. വിവാഹ ക്ഷണക്കത്തില്‍
പേരിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത് രക്ഷിതാക്കളുടെ പേരും വിലാസവുമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വമാണ്. വിവാഹം സെപ്തംബര്‍ നാലിന് രാവിലെ 11-ന് തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ നടക്കും.



വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും ക്ഷണക്കത്തുകള്‍

വിവാഹത്തിന് എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതാവട്ടെ സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കത്ത് പുറത്തിറക്കിയിരിക്കുന്നത്.

വിവാഹത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ ആറിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സൗഹൃദ വിരുന്നിനുള്ള ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്. ഈ കത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നത് പേരിനൊപ്പം വിലാസമല്ല, പകരം പാര്‍ട്ടിയിലെ ഭാരവാഹിത്വം തന്നെയാണ്.

വിരുന്നിന് ക്ഷണിക്കുന്നത് രക്ഷിതാക്കളല്ല സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനാണ്. ആര്‍ഭാടം ഒഴിവാക്കി ലളിതമായ രീതിയിലാണ് വിവാഹവും സൗഹൃദ വിരുന്നും നടക്കുക.

Content Highlights: km sachidev mla-mayor arya rajendran wedding and reception invitation card


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented