കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ.എം. മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസം സാധാരണനിലയിലായെന്നും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. അതേസമയം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കെ.എം. മാണിയെ ഞായറാഴ്ചയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായി അദ്ദേഹത്തെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘമാണ് ചികിത്സിക്കുന്നത്. 

Content Highlights: km mani admitted in hospital, latest update about health condition