രമ്യ ഹരികുമാർ
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കെ.എം.അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ഓണ്‍ലൈനിലെ രമ്യ ഹരികുമാറിന്. മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച 'നീതിദേവതേ കണ്‍തുറക്കൂ' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്.
പ്രൊഫ.കെ.പി.ജയരാജന്‍, ഡോ.എ.എം.ശ്രീധരന്‍, പി.എം.ആരതി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിന തിരഞ്ഞെടുത്തത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ബലഹീനതകളും ഉദാസീനതകളും, നീതിന്യായ രംഗത്തെ അമിതമായ രാഷ്ട്രീയ ഇടപെടലുകളും, ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ട് ദശകം പിന്നിട്ടിട്ടും മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടുന്ന സ്ത്രീജീവിതവും തിരുത്തപ്പെടേണ്ടുന്ന മനോഭാവങ്ങളുമടക്കം അവതരിപ്പിക്കുന്ന അന്വേഷണാത്മക പഠനമായിട്ടാണ് ജൂറി ഈ റിപ്പോര്‍ട്ടിനെ പരിഗണിച്ചത്.
ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നായ മാധ്യമം എത്ര മേല്‍ ശക്തമായ തിരുത്തല്‍ ശക്തിയാകേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കവും അവതരണ രീതിയും ഭാഷയും വ്യക്തമാക്കുന്നതായും ജൂറി വിലയിരുത്തി.
ഡിസംബര്‍ 16ന് കാസര്‍കോട് പ്രസ് ക്ലബിലെ കെ.എം.അഹ്‌മദ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടത്തും. എം.രാജഗോപാലന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എം.ആതിര സ്മാരക പ്രഭാഷണം നടത്തും.
Content Highlights: KM Ahmad Memorial Media Award to Remya Harikumar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..