ദിവ്യ എസ് അയ്യരെ പിന്തുണച്ച് ശൈലജ; എങ്ങനെ ധൈര്യം വന്നുവെന്ന് ബെന്യാമിന്‍, പോസ്റ്റ് പിന്‍വലിച്ചു


കെ.കെ.ശൈലജ ദിവ്യ എസ് അയ്യർക്കും മകനുമൊപ്പം |ഫോട്ടോ:fb/KKShailja

തിരുവനന്തപുരം: അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മകനെ ഒക്കത്തിരുത്തി പ്രസംഗിച്ചതിനെച്ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കളക്ടര്‍ക്ക് പിന്തുണയുമായി മുന്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും കെ.കെ.ശൈലജ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ചില ഇടത് സൈബര്‍ പ്രൊഫൈലുകളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സംഭവത്തില്‍ പ്രതികരണം നടത്താന്‍ ശൈലജ ടീച്ചര്‍ ധൈര്യപ്പെട്ടതിനാല്‍ ഇനി ടീച്ചര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം എന്നും ബെന്യാമിന്‍ ടീച്ചറുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുഞ്ഞിപ്രേമന്റെ കോപം വരുത്തി വച്ച ടീച്ചര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം എന്നായിരുന്നു പോസ്റ്റ്‌. ബെന്യാമിന്‍ പിന്നീട് ഈ പോസ്റ്റ് പിന്‍വലിച്ചു. ദിവ്യ എസ് അയ്യര്‍ക്കു നേരെ സൈബര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അവരെ പിന്തുണച്ച് നേരത്തെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു.പത്തനംതിട്ട കളക്ടറെ പിന്തുണച്ച് ശൈലജ ടീച്ചര്‍ ഇട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് പോസ്റ്റില്‍ ബെന്യാമിന്‍ ഇങ്ങനെ കുറിച്ചു..'അല്ല ശൈലജ ടീച്ചറേ, ഇങ്ങയൊക്കെ എഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു. ജില്ലാ കലക്ടറെ ആരും വിമര്‍ശിച്ചിട്ടില്ല എന്നും അതുകൊണ്ട് ഇത്തരം പോസ്റ്റുകള്‍ വച്ചു പൊറുപ്പിക്കില്ല എന്നും താത്വികാചാര്യന്‍ പ്രഫ. കുഞ്ഞിപ്രേമന്‍ അവര്‍കള്‍ ഫത്വ ഇറക്കിയത് ടീച്ചര്‍ അറിഞ്ഞില്ല എന്നുണ്ടോ? അതിനെയൊക്കെ ലംഘിക്കാന്‍ കേരളത്തില്‍ ഇന്നാര്‍ക്കാണ് ധൈര്യമുള്ളത്.. ഈശ്വരന്മാരെ എനിക്ക് പേടിയാവുന്നു.. ?? കുഞ്ഞിപ്രേമന്റെ കോപം വരുത്തി വച്ച ടീച്ചര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം'. ഈ പോസ്റ്റ് അദ്ദേഹം പിന്നീട് പിന്‍വലിച്ചു.

'എന്റെ പോസ്റ്റ് ഒരാളെ സങ്കടപ്പെടുത്തി എന്നെഴുതിയാല്‍ എനിക്കും സങ്കടം വരും. അതുകൊണ്ട് ആ പോസ്റ്റ് പിന്‍ വലിക്കുന്നു. പക്ഷേ എല്ലാത്തിലും ഞാനാണ് അന്തിമ വാക്ക് എന്ന താങ്കളുടെ നിലപാടിനെ, സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന തരം പോസ്റ്റുകളെ തുടര്‍ന്നും വിമര്‍ശിക്കാന്‍ തന്നെയാണ് തീരുമാനം' എന്നും ബെന്യാമിന്‍ വ്യക്തമാക്കി.

ശൈലജ ടീച്ചറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ജോലിക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പോകുന്ന സ്ത്രീകള്‍ക്ക് രണ്ട് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്നുണ്ട്.
ഒന്ന് അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുകയെന്നതാണ് ഒപ്പം തന്നെ പൊതുജനങ്ങളുടെ വിഷയത്തില്‍ ഇടപെടുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഏറെ പ്രയാസപ്പെട്ടാണെങ്കിലും ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇതാദ്യമായല്ല കുഞ്ഞിനെയും കൊണ്ട് സ്ത്രീകള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന അവസ്ഥയുണ്ടാവുന്നത്. സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മിക്കപ്പോഴും കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകുന്നത് അത്രയും നേരമെങ്കിലും അമ്മയുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനാണ്.
അതുകൊണ്ട് സാധിക്കാവുന്നിടത്തെല്ലാം കുഞ്ഞുങ്ങളെയും കൊണ്ടുപോവുന്നത് മനുഷ്യത്വപൂര്‍ണമായിട്ടുള്ള കാര്യമാണെന്ന് ജനങ്ങള്‍ അംഗീകരിക്കുകയാണ് വേണ്ടത്. വളരെ പ്രശസ്തയായ ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ പോയത് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെയും കൊണ്ടാണ്.
ഒരു സമാധാന സമ്മേളനത്തില്‍ പ്രസംഗിക്കാനാണ് ജസീന്ത ഐക്യരാഷ്ട്ര സഭയില്‍ പങ്കെടുത്തത്. പ്രസംഗിക്കാന്‍ പ്രസംഗ പീഠത്തിലേക്ക് പോകുന്നത് വരെ തന്റെ കുഞ്ഞിനെ കളിപ്പിക്കുകയായിരുന്നു ജസീന്ത. ലോകം മുഴുവന്‍ ആ പ്രവൃത്തിയെ അന്ന് ഏറെ പ്രശംസിച്ചു. അങ്ങനെ കാണാന്‍ കഴിയാത്തവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന് കരുതേണ്ടതായി വരും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ മനസിലാക്കാന്‍ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്. കുഞ്ഞിന്റെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ദിവ്യ എസ് ഐയ്യര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

Content Highlights: KK Shailaja in support of Divya S Iyer-novelist benyamin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented