ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കാം; കെ.കെ ശൈലജ


കെ.കെ. ശൈലജ വിസ്മയയുടെ വീട് സന്ദർശിച്ചപ്പോൾ| Photo: www.facebook.com|kkshailaja

തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കെ.കെ. ശൈലജ എം.എല്‍.എ. സന്ദര്‍ശിച്ചു.

വിസ്മയയുടെ മരണത്തില്‍ പ്രതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ശൈലജ മാധ്യമങ്ങളോടു പ്രതികരിച്ചു. പണത്തോടും സുഖലോലുപതയോടും ആര്‍ത്തിയുള്ള വലിയ വിഭാഗം കേരളത്തിലുണ്ട്. ഓരോ വ്യക്തിയും ഇത്തരം ഉപഭോഗ താല്‍പര്യത്തിന് എതിരായ പ്രചാരണത്തില്‍ പങ്കുചേരണം. സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഒരോരുത്തരും തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.

സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നെന്ന് സന്ദര്‍ശനത്തിനു ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ശൈലജ വ്യക്തമാക്കി. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അവര്‍ പറഞ്ഞു.

കെ.കെ. ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകള്‍ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ബഹുജനങ്ങള്‍ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ ഈ അവസരത്തില്‍ തയ്യാറാവണം. ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.

content highlights: kk sailaja mla visits vismaya's house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented