ടി.പിയെ കൊന്നതും തന്നെ വിധവയെന്ന് വിധിച്ചതും ആരാണെന്ന് കേരളത്തിനറിയാം- കെ.കെ. രമ


എംഎം മണി ഇന്ന് സഭയില്‍ ഉണ്ടായിരുന്നില്ല. പേടിച്ച് സഭയില്‍ വരാതിരുന്നതാണെന്നാണ് കരുതുന്നതെന്ന് കെകെ രമ

കെ.കെ രമ.ഫോട്ടോ:ശംഭു വി.എസ്‌

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്ന് കെ.കെ. രമ എം.എല്‍.എ. എം.എം. മണിയുടെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണം. ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് സിപിഎം പ്രകടിപ്പിക്കുന്നതെന്നും കെ.കെ. രമ പറഞ്ഞു.

എംഎം മണി ഇന്ന് സഭയില്‍ ഉണ്ടായിരുന്നില്ല. പേടിച്ച് സഭയില്‍ വരാതിരുന്നതാണെന്നാണ് കരുതുന്നത്. നടത്തിയ പരാമര്‍ശത്തില്‍ തെല്ലും കുറ്റബോധമോ ഖേദമോ ഭരണപക്ഷത്തെ എംഎല്‍എമാര്‍ക്കോ മന്ത്രിമാര്‍ക്കോ ഇല്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും എംഎം മണിയെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞതുകൊണ്ട് കാര്യമില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ മുഴുവന്‍ സിപിഎമ്മിന്റെ ആളുകളാണ്. പ്രതികളെ സംരക്ഷിച്ചത് സിപിഎമ്മാണ്, കേസ് നടത്തിയത് ആരാണ്, പ്രതികള്‍ക്ക് സൗകര്യം ഒരുക്കി കൊടുത്തത് ആരാണ്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ പാര്‍ട്ടി എന്തിനാണ് ഇതൊക്കെ ചെയ്തത്. ആരാണ് ടി.പിയെ കൊന്നതെന്ന് കേരളത്തിനറിയാമെന്നും കെകെ രമ പറഞ്ഞു.

ധീരജിന്റെ രക്തസാക്ഷിത്വം ഇരന്നുവാങ്ങിയതെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രക്തസാക്ഷികളെ അധിക്ഷേപിക്കാന്‍ പാടില്ലെന്ന് കെകെ രമ പ്രതികരിച്ചു. അങ്ങനെ പറയാന്‍ പാടില്ല, ആ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് എംഎം മണി നിയമസഭയില്‍ കെകെ രമയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു പരാമര്‍ശം.

പിന്നാലെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ ഇന്നും സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് സഭാനടപടികള്‍ തടസപ്പെട്ടു.

Content Highlights: kk rema on controversial remarks by mm mani

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented