
തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതോടെ അനുപമയുടെ സമരം അവസാനിക്കുന്നില്ലെന്ന് ആര്‍.എം.പി നേതാവ് കെ.കെ. രമ എം.എല്‍.എ. വലിയ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമരം ചെയ്തതുകൊണ്ട് മാത്രമാണ് വൈകിയെങ്കിലും അനുപമയ്ക്ക് നീതി കിട്ടിയതെന്നും കെ.കെ. രമ പറഞ്ഞു.
'അനുപമയെ ഈ അവസ്ഥയിലേക്ക് എത്തിച്ചവര്‍ ആരാണ്. കുഞ്ഞിന് നീതി നിഷേധിച്ചതാരാണ്. ആന്ധ്രയിലെ ദമ്പതിമാരെ ഈ അവസ്ഥയിലേക്കെത്തിച്ചതാരാണ്. അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നീതി ലഭിക്കണമെങ്കില്‍ തെരുവില്‍ വന്ന് സമരം ചെയ്യണമെന്ന സാഹചര്യം ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തില്‍ വലിയ നാണക്കോടാണ്', അവർ പറഞ്ഞു.
ഇതിന് ഉത്തരവാദികള്‍ മറുപടി പറയണം. ഇവരെ ഈ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം. കേരളത്തില്‍ കുട്ടിക്കടത്ത് നടക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.
Content Highlights: KK Rama, Anupama child missing case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..