കിറ്റെക്സ് എം.ഡി. സാബു.എം.ജേക്കബ് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി | മാതൃഭൂമി
കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവത്തില്‍ പോലീസ് പിടികൂടിയവരില്‍ ഭൂരിഭാഗംപേരും നിരപരാധികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടികൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരില്‍ 151 പേര് നിരപരാധികളാണെന്നും അദ്ദേഹം പറഞ്ഞു. 40 പേരില്‍ താഴെ മാത്രമേ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ വാദം.
'എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് 164 പേരെ കസ്റ്റഡിയിലെടുത്തത്. ഈ പ്രശ്നം വളറെ സെന്‍സിറ്റീവായ വിഷയമാണ്. 45 ലക്ഷം മലയാളികള്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്. പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്. അവരുടെ സംസ്ഥാനങ്ങള്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളം ഉത്തരംപറയണം. എന്ത് തെളിവുണ്ടെന്ന് ചോദിച്ചാല്‍ പോലീസിന് കൈമലര്‍ത്തേണ്ടിവരും. സാബുവിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഈ വിഷയം ഉപയോഗിക്കുന്നത് തെറ്റാണ്. തെറ്റ് തിരുത്തിയില്ലെങ്കില്‍ ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് പോകും' - സാബു എം.ജേക്കബ് പറഞ്ഞു.
'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാന്‍ പാടില്ല. എത്രയോ ലക്ഷം മലയാളികള്‍ പുറത്തുജോലിചെയ്യുന്നു. അവര്‍ക്കാണ് ഈ അവസ്ഥ വന്നെങ്കിലോ? കസ്റ്റഡിയിലുള്ള പലരുടെയും ബന്ധുക്കള്‍ നാട്ടില്‍നിന്ന് കണ്ണീരോടെ വിളിക്കുകയാണ്. അവര്‍ക്ക് വാദിക്കാന്‍ ആരുമില്ലെന്നും സാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: kitex md sabu m jacob press meet about kizhakkambalam violence case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..