കിരണ്‍ ആനന്ദ് ഗുരുവായൂര്‍ മേല്‍ശാന്തി


കിരൺ ആനന്ദ് | Photo: Special arrangement

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായാണ് ഔട്ടര്‍ റിങ് റോഡ് നോര്‍ത്ത് കക്കാട്ടു മന (നികുഞ്ജ്) യില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്.

മേല്‍ശാന്തിസ്ഥാനത്തേക്ക് 41 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍നിന്നാണ് കിരണ്‍ ആനന്ദിന്
ഗുരുവായൂര്‍ മേല്‍ശാന്തിയാകാന്‍ അവസരം ലഭിച്ചത്.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ് നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

പുതിയ മേല്‍ശാന്തിയായി സെപ്റ്റംബര്‍ 30-ന് രാത്രി കിരണ്‍സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.

Content Highlights: kiran anand elected as guruvayoor temple melsanthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented