കിളിമാനൂര്‍ (തിരുവനന്തപുരം): കിളിമാനൂര്‍ തട്ടത്തുമല മണലേത്തുപച്ചയില്‍ കെ.എസ്.ആര്.ടി.സി ബസ് കാറിലിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ ആലഞ്ചേരി സ്വദേശി മുരളീധരന് (48) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് മുരളീധരനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ നാലുപേരെ ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരുണ്‍ (21), അഖില്‍ (24), ഓമനക്കുട്ടന് (50), ജലജകുമാരി (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്തനാപുരത്തേക്കുവന്ന കെ.എസ്.ആര്.ടി.സി ബസാണ് കാറില്‍ ഇടിച്ചത്. ചരക്കുവാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെ.എസ്.ആര്.ടി.സി ബസ് കാറിലിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലം അഡ്വ. ബി സത്യന് എം.എല്‍.എ സന്ദര്‍ശിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..