
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനം പൂര്‍ത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സി(എസ്പിവി).അരുവിക്കരം,പട്ടാമ്പി,ഷൊര്‍ണൂര്‍,കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്കൂളുകള്‍. കിഫ്ബിയുടെ 3 കോടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ10 സ്കൂളുകളുടെ ഉദ്ഘാടനവും ഫെബ്രുവരി പത്തിന് നടക്കും. ഇതില്‍ തൃശൂര്‍,എറണാകുളം,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ സ്കൂളുകള്‍ ഉള്‍പ്പെടുന്നു. ചേലക്കര,കോതമംഗലം,മഞ്ചേരി,കൊണ്ടോട്ടി,കോഴിക്കോട് സൗത്ത്,നിലമ്പൂര്‍,വേങ്ങര,സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്കൂളുകള്‍.
കണ്ണൂര്‍ ജില്ലയിലെ തലശേരി,പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയില്‍ പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടു സ്കൂളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കപ്പെടുക.
ഇതിനു പുറമേ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ 34 സ്കൂളുകളുടെയും എം.എല്‍.എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നു സ്കൂളുകളുടെയും ഉദ്ഘാടനം അന്നേദിവസം നിര്‍വഹിക്കപ്പെടും.ഇതിനു പുറമേ വയനാട്,എറണാകുളം ജില്ലകളിലായി പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന രണ്ടു സ്കൂളുകളിലെ നിര്‍മാണപ്രവൃത്തികള്‍ക്ക് അന്നേ ദിവസം തറക്കല്ലിടും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..