തോമസ് ഐസക്ക് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായനികുതി വകുപ്പിന്റെ പരിശോധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതികളുടെ നേരത്തെ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ കണക്കുകള്‍, പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്. ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
content highlights: KIIFB handed over all documents required by the Income Tax Department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..