തോമസ് ഐസക് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു; കിഫ്ബിക്കെതിരേ അന്വേഷണം തടസപ്പെടുത്താൻ ശ്രമമെന്ന് ഇ.ഡി.


മാതൃഭൂമി ന്യൂസ്

2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി കോടതിയിൽ അറിയിച്ചു.

തോമസ് ഐസക് | ഫോട്ടോ: പി.പി. ബിനോജ്‌/ മാതൃഭൂമി

കൊച്ചി: കിഫ്ബിക്കെതിരായ ഫെമ അന്വേഷണം മുൻ ധനന്ത്രി തോമസ് ഐസക് തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഐസക് തെറ്റായ വിവരങ്ങൾ ഇഡിയ്ക്കെതിരെ ഉന്നയിക്കുന്നു. ഫെമ നിയമലംഘനം അന്വേഷിക്കാൻ ഇ.ഡിയ്ക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

കേസിന്റെ അന്വേഷണം തടസപ്പെടുത്താൻ ഹർജിക്കാർ ശ്രമിക്കുന്നു എന്നാണ് സത്യവാങ്മൂലത്തിലെ പ്രധാനപ്പെട്ട ആരോപണം. ഐസക് ഇ.ഡിയ്ക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസകിന്റെ ശ്രമം. അന്വേഷണവുമായി സഹകരിക്കുകയാണ് ചെയ്യേണ്ടത്. ഇത് പൂർത്തിയാകുമ്പോൾ മാത്രമേ കിഫ്ബി ഫെമ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇപ്പോൾ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കുന്നില്ല. അന്വേഷണം തടസപ്പെടുത്താൻ സാധ്യമായ എല്ലാ വഴികളുമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.



2500 കോടി രൂപയാണ് മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചിരിക്കുന്നത്. ഇതിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും ഇഡി കോടതിയെ അറിയിച്ചു.

Content Highlights: enforcement directorate plea against thomas isaac


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented